Mulloor Surendran Memorial Environment Award to V. Subhash Chandra Bose – Press release


Mulloor Surendran Memorial Environment Award to V. Subhash Chandra Bose – Press release

പത്രക്കുറിപ്പ്                                                                                                           06.10.2013

മുല്ലൂര്‍ സുരേന്ദ്രന്‍ സ്മാരക പരിസ്ഥിതി പുരസ്കാരം

Subhash Chndra Bose Photo

ജലസംരക്ഷണ പ്രതിഭ വി. സുഭാഷ്ചന്ദ്രബോസിന്

തിരുവനന്തപുരം: ഔദ്യോഗിക ചുമതലകള്‍ക്കുപരിയായി ജലസംരക്ഷണം ഒരു ജീവിതവ്രതമാക്കി സ്വീകരിച്ചുകൊണ്ട് ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഒരു പതിറ്റാണ്ടിലേറെയായി ശ്രമിച്ചുകൊണ്ടിരിക്കുന്ന വി. സുഭാഷ്ചന്ദ്രബോസിനെ പ്രഥമ മുല്ലൂര്‍ സുരേന്ദ്രന്‍ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് തെരഞ്ഞെടുത്തു. ഒരു അക്കാദമിഷ്യന്‍ എന്ന നിലയിലും ഉദ്യോഗസ്ഥന്‍ എന്ന നിലയിലും മാത്രമല്ല, സന്നദ്ധപ്രവര്‍ത്തകന്‍, സംഘാടകന്‍, ആശയപ്രചാരകന്‍, ആക്റ്റിവിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം അഡ്വക്കസി രംഗത്ത് ചെയ്തിട്ടുള്ള സേവനങ്ങള്‍ അനുപമമാണ്. പതിനായിരത്തോളം ക്ലാസ്സുകള്‍, മുന്നൂറോളം ലേഖനങ്ങള്‍, അഞ്ച് പുസ്തകങ്ങള്‍, പ്രഭാഷണം, പ്രശ്നോത്തരി, പ്രിന്‍റ് – റേഡിയോ – ടെലിവിഷന്‍ – സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാധ്യമങ്ങള്‍, പ്രചരണജാഥകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന രീതികളിലൂടെ ലക്ഷക്കണക്കിന് ജനങ്ങളിലേയ്ക്ക് ജലസംരക്ഷണ – മഴവെള്ള സംഭരണ സന്ദേശം എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് പുരസ്കാരനിര്‍ണ്ണയ സമിതി വിലയിരുത്തി. ഇതിനുപുറമേ നേരിട്ടും ടെലിഫോണ്‍ വഴിയും അസംഖ്യം ആളുകള്‍ക്ക് സാങ്കേതിക സഹായവും സൌജന്യമായി അദ്ദേഹം നല്‍കിവരുന്നു.

ജനനന്മയ്ക്കായി പ്രകൃതി സംരക്ഷണം എന്ന ആശയത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മുല്ലൂര്‍ സുരേന്ദ്രന്‍റെ പേരിലുള്ള പരിസ്ഥിതി പുരസ്കാരത്തിന്  കേരള ജലവിഭവ വകുപ്പിന് കീഴിലുള്ള സി.സി.ഡി.യൂ. ഡയറക്ടര്‍ വി. സുഭാഷ്ചന്ദ്രബോസ് സര്‍വഥാ അനുയോജ്യനാണ് എന്ന് പ്രൊഫ. ആര്‍.വി.ജി. മേനോന്‍ ചെയര്‍മാനും അഖിലേന്ത്യ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, മിത്രനികേതന്‍ ഡയറക്ടര്‍ കെ. വിശ്വനാഥന്‍, പ്രൊഫ. റ്റി.എസ്. എന്‍. പിള്ള, ശാന്തിഗ്രാം ചെയര്‍മാന്‍ ആര്‍.കെ. സുന്ദരം എന്നിവരടങ്ങുന്ന പുരസ്കാരസമിതി അഭിപ്രായപ്പെട്ടു. പതിനായിരത്തിഒന്ന് രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് മുല്ലൂര്‍ സുരേന്ദ്രന്‍ സ്മാരക പരിസ്ഥിതി പുരസ്കാരം.

ഒക്ടോബര്‍ 9 രാവിലെ 10 മണിക്ക് വിഴിഞ്ഞത്തിന് സമീപം ചപ്പാത്ത് ശാന്തിഗ്രാമില്‍ നടക്കുന്ന മുല്ലൂര്‍ സുരേന്ദ്രന്‍ അനുസ്മരണ സമ്മേളനത്തില്‍ അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ അവാര്‍ഡ് സുഭാഷ്ചന്ദ്രബോസിന് സമര്‍പ്പിക്കും. പ്രൊഫ. ആര്‍.വി.ജി. മേനോന്‍ അനുസ്മരണപ്രഭാഷണം നടത്തും. ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി കേന്ദ്രവനം – പരിസ്ഥിതി മന്ത്രാലയം, സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് & ഡെവലപ്‌മെന്‍റ് (സി.ഇ.ഡി) എന്നിവയുടെ സഹായത്തോടെ ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം തയ്യാറാക്കിയ ജൈവവൈവിദ്ധ്യ സംരക്ഷണം മാനവനന്മയ്ക്ക് എന്ന മുല്ലൂര്‍ സുരേന്ദ്രന്‍റെ പ്രഭാഷണങ്ങള്‍ ഉള്‍‌ക്കൊള്ളുന്ന ഡി.വി.ഡി പ്രകാശനം എന്നിവ നടക്കും. മുല്ലൂര്‍ സുരേന്ദ്രന്‍ സ്മാരക പ്രഭാഷണ പരമ്പരയുടെ പ്രഥമ പ്രഭാഷണം (അധിനിവേശത്തിന്‍റെ കാണാപ്പുറങ്ങള്‍) വി. സുഭാഷ്ചന്ദ്രബോസ് നടത്തും

Advertisements

About santhigram

Web Designer
This entry was posted in Uncategorized. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s