ജമ്മു വിദ്യാര്‍ത്ഥികള്‍ ശാന്തിഗ്രാം സന്ദര്‍ശിച്ചു


പത്രക്കുറിപ്പ്                                                                                                                          08.02.2013

വിഴിഞ്ഞം: അശാന്തിയുടെ വീര്‍പ്പുമുട്ടലില്‍ നിന്നും കേരളത്തിന്റെ സ്നേഹോഷ്മളതയിലെത്തിയ കാശ്മീരി വിദ്യാര്‍ത്ഥി സംഘത്തിന് ചപ്പാത്ത് ശാന്തിഗ്രാമിലെ സന്ദര്‍ശനം പ്രത്യേക അനുഭവമായി. ജമ്മു യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി ഡിപ്പാര്‍ട്ടമെന്റ് എം.എ സോഷ്യോളജി വിഭാഗത്തിലെ 29 അംഗ വിദ്യാര്‍ത്ഥി സംഘമാണ് ഇന്നലെ ചപ്പാത്ത് ശാന്തിഗ്രാമില്‍ സന്ദര്‍ശനത്തിനെത്തിയത്. ശാന്തിഗ്രാമിന്റെ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍, സമഗ്രാരോഗ്യ ചികിത്സാ സമ്പ്രദായങ്ങള്‍ എന്നിവ നേരില്‍ കണ്ട് പഠിക്കാന്‍ എത്തിയ സംഘത്തിന് തിരുവനന്തപുരം ലൊയോള കോളേജിലെ സോഷ്യോളജി വിഭാഗം മേധാവി ഡോ. ആന്റണി പാലയ്ക്കല്‍, ശാന്തിഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന്‍, ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ പി. ഉഷ എന്നിവര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. നാട്ടുവൈദ്യ രീതിയനുസരിച്ച് തയ്യാറാക്കിയ മരുന്നുകള്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള എണ്ണകള്‍ ചൂര്‍ണ്ണങ്ങള്‍ എന്നിവ വേണ്ടുവോളം വാങ്ങിയാണ് സംഘം ശാന്തിഗ്രാമില്‍ നിന്ന് മടങ്ങിയത്.

നാല് ദിവസത്തെ പഠനയാത്രയ്ക്കായിട്ടാണ് വിദ്യാര്‍ത്ഥികള്‍ തലസ്ഥാനത്തെത്തിയത്. കന്യാകുമാരി ജില്ലയിലെ സുനാമി ബാധിത പ്രദേശങ്ങളിലെത്തി പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട സംഘം പുനരധിവാസപ്രവര്‍ത്തനങ്ങള്‍, സുസ്ഥിര വികസനം എന്നീ കാര്യങ്ങളില്‍ സന്നദ്ധ സംഘടനകളുടെ പങ്കും വിലയിരുത്തി. ജമ്മു യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ അസി. പ്രൊഫസറും മലയാളിയുമായ ഡോ. ജി. എസ്. സുരേഷ്ബാബുവിന്റേയും അസി. പ്രോഫസര്‍ ഡോ. വിശ്വരക്ഷ എന്നിവരുടെ നേതൃത്വത്തിലെത്തിയ വിദ്യാര്‍ത്ഥി സംഘം നിര്‍ദ്ദിഷ്ഠ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം, കോവളം ബീച്ച്, തിരുവനന്തപുരത്തെ സയന്‍സ് മ്യൂസിയം എന്നിവിടങ്ങളും സന്ദര്‍ശിച്ചു. സംഘം ഇന്ന് രാവിലെ (ശനി) ജമ്മുവിലേയ്ക്ക് മടങ്ങും.

എല്‍. പങ്കജാക്ഷന്‍

ഡയറക്ടര്‍, ശാന്തിഗ്രാം

(M) 9287548234

Advertisements

About santhigram

Web Designer
This entry was posted in Uncategorized and tagged . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s